Site iconSite icon Janayugom Online

ഒമിക്രോണ്‍ ഭീതി; ഡല്‍ഹിയില്‍ 10 പേര്‍ക്ക് കൂടി രോഗം

ഡല്‍ഹിയില്‍ 10 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര​ര്‍ ജെ​യ്ന്‍ ആ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. ഇതോടെ
ഡ​ല്‍​ഹി​യി​ല്‍ മാ​ത്രം 20 ഒ​മി​ക്രോ​ണ്‍ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തത്. രോഗമുക്തി നേടിയവരുടെ എണ്ണം 10 കടന്നു. രാ​ജ്യ​ത്തെ ആ​കെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 97 ആ​യി ഉ​യ​ര്‍​ന്നു. മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ന്‍, ക​ര്‍​ണാ​ട​ക, ഗു​ജ​റാ​ത്ത്, കേ​ര​ളം, തെ​ലു​ങ്കാ​ന, പ​ഞ്ചി​മ ബം​ഗാ​ള്‍, ആ​ന്ധ്രാ​പ്ര​ദേ​ശ്, ച​ണ്ഡീ​ഗ​ഡ്, ത​മി​ഴ്‌​നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് ഒ​മി​ക്രോ​ണ്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന മ​റ്റ് സംസ്ഥാനങ്ങള്‍.

ENGLISH SUMMARY:OMICRON CASES IN DELHI REPORTED
You may also like this video

Exit mobile version