രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 437 ആയി. മഹാരാഷ്ട്രയിലും, ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. മഹാരാഷ്ട്രയില്‍ ഇതുവരെ സ്ഥിരീകരിച്ചത് 108 കേസുകളാണ്. ഡല്‍ഹിയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത് 79 പേര്‍ക്കും ഗുജറാത്തില്‍ 49 പേര്‍ക്കുമാണ്. കേരളത്തില്‍ ഇന്നലെ 8 പേര്‍ക്കുകൂടി വകഭേദം കണ്ടെത്തിയതോടെ ആകെ കേസുകളുടെ എണ്ണം 37 ആയി. രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ ബാധിതരായ 115 പേര്‍ രോഗമുക്തി നേടി.
English Summary: Omicron cases on the rise in India: Total patients reach 437
You may like this video also