Site iconSite icon Janayugom Online

രോഗവ്യാപനം അതിതീവ്രം; ബംഗലൂരുവില്‍ 165 പേര്‍ക്ക് കൂടി ഒമിക്രോണ്‍

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായികൊണ്ടിരിക്കുകയാണ്. ഒമിക്രോണ്‍ കേസുകളും ഇതോടൊപ്പം കുതിച്ചുയരുകയാണ്. ബംഗലൂരുവില്‍ 165 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം ഇതോടെ 931 ആയി ഉയര്‍ന്നതായി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ അറിയിച്ചു. 

ഇന്നലെ 42,470 പേര്‍ക്കാണ് കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. 26 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. ബംഗലൂരുവില്‍ മാത്രം 17,266 കോവിഡ് കേസുകളാണ് കണ്ടെത്തിയത്. കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. രാത്രികാല കര്‍ഫ്യൂ തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ENGLISH SUMMARY:Omicron for 165 more in Bangalore
You may also like this video

Exit mobile version