കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുരാരംഭിക്കില്ലെന്ന് കേന്ദ്രം. അന്താരാഷ്ട്ര വാണിജ്യ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15ന് പുനരാരംഭിക്കാനിരിക്കെയാണ് തീരുമാനം.
ഇതുവരെ 20 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
അതിനിടെ വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. 14 ദിവസത്തെ യാത്രാ വിവരങ്ങള്‍, 72 മണിക്കൂറിനകം എടുത്ത ആര്‍.ടി. പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ യാത്രയ്ക്ക് മുന്‍പ് എയര്‍ സുവിധാ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണമെന്നാണ് മാര്‍ഗ്ഗനിര്‍ദ്ദേശം. അന്താരാഷ്ട്ര യാത്രികര്‍ക്ക് കര്‍ശന പരിശോധന ഉറപ്പുവരുത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
English Summary: Omicron in 20 countries: No resumption of flights in India: Central directive out
You may like this video also