Site iconSite icon Janayugom Online

ഗോവയിലും ഒമിക്രോണ്‍: ആദ്യ സ്ഥിരീകരണം എട്ടുവയസുകാരന്, നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ വിനോദസഞ്ചാര വകുപ്പ്

ഗോവയിലും ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് എത്തിയ എട്ട് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 17നാണ് കുട്ടി യുകെയില്‍ നിന്ന് എത്തിയതെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പ്രതിരോധ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ന്യൂഇയര്‍ ആഘോഷപരിപാടികള്‍ നടത്തുന്നത് സംബന്ധിച്ച് വിനോദസഞ്ചാരവകുപ്പിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

ഗോവയില്‍ 25 കോവിഡ് കേസുകളാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് 1,80,050 പേര്‍ക്ക് കോവിഡ് ബാധിച്ചു. 3,519 മരണങ്ങളും ഗോവയില്‍ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: Omi­cron in Goa: First con­fir­ma­tion for eight-year-old

You may like this video also

Exit mobile version