Site iconSite icon Janayugom Online

ഒമിക്രോണ്‍ അവസാനത്തേത് അല്ല; കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടായേക്കും

Coronavirus COVID-19 all around the Earth. News about corona virus, Covid concept. 3D render

ഒമിക്രോണ്‍ വകഭേദത്തോടുകൂടി കോവിഡ് മഹാമാരി അവസാനിക്കുമെന്ന ചിന്താഗതി തെറ്റാണെന്ന് ലോകാരോഗ്യസംഘടന. കരുതിയിരുന്നില്ലെങ്കില്‍ ഇനിയും കോവിഡ് വകഭേദങ്ങളും ഉപവകഭേദങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. ചില നിര്‍ണായക നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞാല്‍ ഈ വര്‍ഷം തന്നെ മഹാമാരിയെ പിടിച്ചുകെട്ടാന്‍ നമുക്ക് കഴിഞ്ഞേക്കുമെന്നും ലോകാരോഗ്യസംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് ഗബ്രിയേസസിന്റെ പരാമര്‍ശം.

പുകയില ഉല്പന്നങ്ങളുടെ ഉപയോഗം കുറഞ്ഞു. സൂക്ഷ്മാണുക്കള്‍ മൂലമുള്ള രോഗങ്ങളോട് പ്രതിരോധശക്തി കൈവരിച്ചു തുടങ്ങിയ നേട്ടങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ടെങ്കിലും മഹാമാരി അവസാനിക്കാറായി എന്നു പറയാറായിട്ടില്ല, അദ്ദേഹം പറഞ്ഞു. ഓരോ രാജ്യങ്ങളും ആകെ ജനസംഖ്യയുടെ 70 ശതമാനം പേരും മുഴുവന്‍ ഡോസ് കോവിഡ് വാക്സിനും എടുത്തുവെന്ന് ഉറപ്പുവരുത്തിയാല്‍ മഹാമാരിയെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങള്‍ ലോകാരോഗ്യസംഘടനയ്ക്ക് നല്‍കുന്ന സംഭാവനകള്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY:Omicron is not the last; There may be more variations
You may also like this video

Exit mobile version