Site iconSite icon Janayugom Online

ഒമിക്രോണ്‍: പശ്ചിമ ബംഗാളില്‍ സ്കൂളുകളും സിനിമാശാലകളും അടച്ചിടും

ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. സ്കൂളുകളും സിനിമാശാലകളും അടച്ചിടും. സ്വകാര്യ, സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെ മാത്രം വച്ച് പ്രവർത്തിക്കും. രാത്രി 10 മണി മുതൽ രാവിലെ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

നീന്തൽ കുളങ്ങൾ, ജിമ്മുകൾ, ബ്യൂട്ടിപാർലറുകൾ, മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ നാളെ മുതൽ പ്രവർത്തിക്കില്ല. വിവാഹങ്ങളിലും മറ്റ് സാമൂഹിക പരിപാടികളിലും 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം.

ശനിയാഴ്ച മാത്രം 4,512 പുതിയ കോവിഡ് കേസുകളാണ് ബംഗാളിൽ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 20 ഒമിക്രോൺ കേസുകളും രേഖപ്പെടുത്തി. സംസ്ഥാനത്ത് ആകെ കോവിഡ് കേസുകൾ 13,300 കടന്നു. നിലവില്‍ കോവിഡ് വ്യാപന പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബംഗാൾ.

Eng­lish Sum­ma­ry: Omi­cron: Schools and cin­e­mas will be closed in West Bengal

You may like this video also

Exit mobile version