Site iconSite icon Janayugom Online

ഒമിക്രോണ്‍; സ്കൂളുകള്‍ തുറക്കുന്നത് നീട്ടി

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് തുറക്കാനിരുന്ന മുംബൈയിലെയും പൂനയിലെയും സ്കൂളുകള്‍ ഡിസംബര്‍ 15 വരെ അടച്ചിടാൻ തീരുമാനം.

ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളാണ് തുറക്കാനിരുന്നത്. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ കുറിച്ച് സംസ്ഥാനത്തിന് ആശങ്കയുള്ളതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞിരുന്നു. എട്ട് മതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക് ഒക്ടോബര്‍ നാലിന് ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

eng­lish sum­ma­ry; Omi­cron; The open­ing of schools has been delayed

you may also like this video;

Exit mobile version