നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് യുഎന്നിന്റെ വിലയിരുത്തല്‍. 2023‑ല്‍ ഇന്ത്യ ചൈനയെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും തിങ്കളാഴ്ച യു.എന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 1950‑ന് ശേഷം ഇങ്ങോട്ട് ജനസംഖ്യാ വര്‍ധന അതിന് മുമ്പത്തെ അപേക്ഷിച്ച് കുറഞ്ഞനിരക്കിലാണ് കാണുന്നതെന്നാണ് യുഎന്‍ സാമ്പത്തിക സാമൂഹിക ക്ഷേമ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
2030-ഓടെ ജനസംഖ്യ 850 കോടിയിലെത്തും. അതുപോലെ 2050-ഓടെ 970 കോടിയായും ജനസംഖ്യ ഉയരും. 1040 കോടിയായിരിക്കും 2080‑ലെ ജനസംഖ്യയെന്നാണ് അനുമാനം. അതിന് ശേഷം 2100 വരെ ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടാകാനിടയില്ല. അതേസമയം പല വികസ്വര രാജ്യങ്ങളിലും ജനനനിരക്കില്‍ കാര്യമായ കുറവുണ്ട്.
അടുത്ത ദശാബ്ദങ്ങളില്‍ ലോക ജനസംഖ്യാ വര്‍ധനവിന്റെ പകുതിയില്‍ കൂടുതലും മുഖ്യമായി എട്ടുരാജ്യങ്ങളിലായിരിക്കുമെന്നാണ് അനുമാനം. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലാണ് വരുംനാളുകളില്‍ ജനസംഖ്യയില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നത്. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് യുഎന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
English summary; On November 15, the world’s population will reach 800 crore, according to the UN
You may also like this video;