മുനമ്പം വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി മത സ്പർദ്ധ ഉണ്ടാക്കുന്ന വിദ്വേഷ പ്രസ്താവന നടത്തിയെന്ന പരാതിയുമായി എഐവൈഎഫ് .സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
സമൂഹത്തിൽ മതത്തിന്റെ പേരിൽ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും പരാതിയിൽ പറയുന്നു . കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകർത്തിയെന്നും അതിന്റെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി.