Site iconSite icon Janayugom Online

പാലാ തൊടുപുഴ റൂട്ടിൽ പിഴകിൽ തട്ടുകടയ്ക്ക് തീപിടിച്ചു

പാലാ തൊടുപുഴ റൂട്ടിൽ പിഴകിൽ തട്ടുകടയ്ക്ക് തീപിടിച്ചു. വലിയ അപകടം ഒഴിവായത് വഴിയാത്രക്കാരന്റെ അവസരോചിത ഇടപെടൽ. പാലാ തൊടുപുഴ റൂട്ടിൽ പിഴക് ബംഗ്ലാം കുന്ന് കോളനിക്ക് സമീപത്ത് റോഡരികിലെ തട്ടുകടയിൽ നിന്നാണ് തീ പടർന്നത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
ഗ്യാസ് കുറ്റിയിൽ നിന്നും തീ പടരുകയായിരുന്നു. ഈ സമയം തൊടുപുഴയിൽ നിന്നും പാലായിക്ക് പോവുകയായിരുന്ന തൊടുപുഴ സ്വദേശി സമീർ എന്ന ബൈക്ക് യാത്രക്കാരനാണ് തീ പടർന്ന കടയിൽ കയറി ഗ്യാസ് കുറ്റി പുറത്തേക്ക് മാറ്റിയത്. ഈ ശ്രമത്തിനിടയിൽ സമീറിന്റെ കൈക്ക് പൊള്ളലേറ്റു. കടയുടെ പിൻവശം നിരവധി വീടുകളാണ് ഉള്ളത്. ഗ്യാസ് കുറ്റി പൊട്ടിത്തെറിയ്ക്കുകയോ തീ പടരുകയോ ചെയ്താൽ വലിയ അപകടമുണ്ടാകുമായിരുന്നു. സംഭവം അറിഞ്ഞ് പാലാ ഫയർഫോഴ്സും സ്ഥലത്തെത്തി. ഇതിനിടയിൽ നാട്ടുകാർ ചേർന്ന് തീ കെടുത്തി.

Exit mobile version