ചാലിയാർ പഞ്ചായത്തിലെ മുട്ടിയേൽ സ്വദേശി കാഞ്ഞിരംപാറ മുഹമ്മദാണ് ആഢ്യൻ പാറ വാഫോൾസിന് സമീപം അതിമനോഹരമായ സൂര്യകാന്തി തോട്ടം നട്ടുവളർത്തുന്നത്. വളരെ ആശങ്കയോടെ തീരുമാനമെടുത്താണ് താനീ ദൗത്യം ഏറ്റെടുത്തുത് എന്ന് മുഹമ്മദ് പറയുന്നു. കർണാടകയിലെ ഗുണ്ടൽപേട്ട് നിന്നും വിത്തുകൾ ശേഖരിച്ചത്.
മൂന്ന് കിലോ വിത്താണ് അവിടെ നിന്നും കൊണ്ടുവന്നിട്ടുള്ളത് എന്നാൽ ഒന്നേമുക്കാൽ ഏക്കർ സ്ഥലം പാട്ടത്തിന് എടുത്താണ് മുഹമ്മദ് സൂര്യകാന്തി കൃഷി ഇറക്കിയിട്ടുള്ളത്. കൃഷിയിറക്കി ഏകദേശം 60 ദിവസത്തിനുള്ളിൽ പൂർണമായിട്ടും ഫലം കാണും എന്നാണ് മുഹമ്മദ് പറയുന്നത്. 45 ദിവസം ആയപ്പോഴേക്കും സൂര്യകാന്തി വിടർന്ന് നിൽക്കുന്നതായി നമുക്ക് കാണാൻ കഴിയും. തന്റെ ജീവിതത്തിൽ ഒട്ടനവധി കൃഷികൾ ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് സൂര്യകാന്തി പരീക്ഷണാർത്ഥം കൃഷി ചെയ്യുന്നത്. കൂലിയും ചിലവും കൂടുതലായതിനാൽ താൻ തന്നെ എല്ലാ ജോലിയും ചെയ്യുന്നു . ആവശ്യത്തിന് വെള്ളം നനയ്ക്കുകയും മരുന്നടിക്കുകയും ചെയ്തില്ലെങ്കില്‍ തൈകൾ കാര്യമായ പുരോഗതിയിലേക്ക് വരുകയില്ല.
തൈകൾ നട്ടിട്ടുള്ള ഒന്നേ മുക്കാൽ ഏക്കർ മുഴുവനും നെറ്റുകൾ കൊണ്ട് വേലി കെട്ടിയിരിക്കുന്നു. മറ്റുള്ള കൃഷികളെ സംബന്ധിച്ചിടത്തോളം അവക്ക് വരുമാനം ഉണ്ടാവും. എന്നാൽ ഇതിന് എന്താണ് ലാഭം എന്ന ചോദ്യത്തിന് മുഹമ്മദ് പറയുന്നത് ആഢ്യൻപാറവാട്ടർ ഫോൾസ് കാണാനെത്തുന്ന ആളുകളിൽ നിന്ന് പത്തോ പതിനേഞ്ചോ രൂപയുടെ ടിക്കറ്റ് വെച്ച് കാണാനുള്ള സംവിധാനം ഒരുക്കുമെന്നാണ്. ജീവിതത്തിൽ മറ്റുള്ള കൃഷിയും ചെയ്തു വരുന്നുണ്ട് ‚പരീക്ഷണാർത്ഥം താൻ ചെയ്യുന്ന ഈ സൂര്യകാന്തി കൃഷി വിജയം കണ്ടാൽ ഇനിയും മറ്റുള്ള വിജനമായ സ്ഥലങ്ങൾ കണ്ടെത്തി കൃഷി ഇറക്കുമെന്നാണ് മുഹമ്മദ് പറയുന്നത്. വാഴയും കപ്പയും പയറും എല്ലാം മറ്റ് പലഭാഗങ്ങൾ ആയിട്ട് ചെയ്തുപോരുന്നു എന്നാൽ പന്നി മയിൽ ആനകൾ തുടങ്ങിയവ ഇവിടെ ശല്യം രൂശമാണ്.