ഓണം ബമ്പറിലെ സസ്‌പെന്‍സ് തുടരും. ആരാണ് ലോട്ടറിയിലൂടെ ഭാഗ്യശാലിയായതെന്നറിയാന്‍ കേരളം കാത്തിരിക്കുകയാണ്. നെട്ടൂര്‍ സ്വദേശിയായ യുവതിയാണ് സമ്മാനാര്‍ഹയായത്. എന്നാല്‍ 25 കോടി ബമ്പറടിച്ചയാള്‍ മാധ്യമങ്ങളെ കാണില്ലെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം. വിജയി എന്ന് കരുതുന്ന ആള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരില്ലെന്ന് ഏജന്റ് ലതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
നെട്ടൂര്‍ സ്വദേശിനിക്കാണ് സമ്മാനമെന്നും അവര്‍ രണ്ട് ടിക്കറ്റ് എടുത്തിരുന്നുവെന്നും ഏജന്റ് ലതീഷ് നേരത്തെ പറഞ്ഞിരുന്നു. അതിലൊരു ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചതെന്നും ഏജന്റ് പറഞ്ഞു. എം ടി ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. നാളെയോ മറ്റന്നാളോ ടിക്കറ്റ് ബാങ്കില്‍ നല്‍കിയേക്കും.

