വീണ്ടും അതിരുവിട്ട ഓണാഘോഷവുമായി വിദ്യാർത്ഥികൾ. അതിരുവിട്ടപ്പോൾ പൊലീസ് ഇടപെടൽ. മലപ്പുറം വെളിയങ്കോട് എംടിഎം കോളജിലെ ഓണാഘോഷത്തിലാണ് അതിരില്ലാ ആഘോഷം.
ഓണാഘോഷം കളറാക്കാൻ വിദ്യാർത്ഥികൾ കൊണ്ടുവന്ന വാഹനങ്ങൾ പൊലീസ് ഒടുവിൽ കസ്റ്റഡിയിൽ എടുത്തു. ആറ് രൂപമാറ്റം വരുത്തിയ കാറുകളാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. വാഹനങ്ങൾ പിടികൂടിയ പെരുമ്പടപ്പ് പൊലീസ് വിദ്യാർത്ഥികൾ അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചെന്ന് പൊലീസ് പറയുന്നു. പിഴ ചുമത്തുകയും വാഹനം ഓടിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്തു.

