Site iconSite icon Janayugom Online

പട്ടിക വർഗക്കാർക്കുള്ള ഓണസമ്മാനം വിതരണം ചെയ്തു

60 വയസ് മുതലുള്ള പട്ടിക വർഗക്കാർക്കുള്ള ഓണസമ്മാനം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി.

55,781 പേർക്കാണ് 1000 രൂപ വീതം സമ്മാനമായി വിതരണം ചെയ്യുന്നത്. വിതുര മണിതൂക്കി ഊരിലെ കുന്നും പുറത്ത് പരപ്പിയമ്മ, മാത്തി,കല്ലണയിലെ ഊരുമൂപ്പൻ രാജേന്ദ്രൻ കാണി എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.

പട്ടികവർഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, ജോയിന്റ് ഡയറക്ടർ മുരളി എം നായർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sam­mury: Onam gifts were dis­trib­uted to Sched­uled Tribes

YouTube video player
Exit mobile version