ഓണം വാരാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ (സെപ്റ്റംബർ 9) അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ, നഗരത്തിലെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടറും അറിയിച്ചു. ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ വിപുലമായ ഗതാഗത, സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 1600 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് വ്യക്തമാക്കി.
ഓണം ഘോഷയാത്ര; തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

