ഓണം സ്പെഷ്യൽ ഡ്രൈവ് വാഹന പരിശോധനയ്ക്കിടെ മാരക മയക്കുമരുന്നായ മെത്താ ഫിറ്റമിനുമായി ആറ് യുവാക്കൾ പിടിയിൽ . ഇവർ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് ഡിസയർ കാറും കസ്റ്റഡിയിലെടുത്തു. മുകുന്ദപുരം താലൂക്ക് തെക്കുംകര വില്ലേജിൽ കരൂപ്പടന്ന മുടവൻ കാട്ടിൽ യാസിൻ, പേ ബസാർ ചുള്ളി പറമ്പിൽ യാസിൻ, മേനോൻ ബസാർ വാട്ടപ്പിള്ളി അസ്കർ, മലപ്പുറം ജില്ലയിൽ മഞ്ചേരി ചുള്ളിക്കുളത്ത് ഫവാസ്, അഴീക്കോട് പരുത്തിയേക്ക് അജ്മൽ കരൂപ്പടന്ന, പള്ളിനട വലിയകത്ത് ഫവാദ് എന്നിവരെയാണ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഷാം നാഥും പാർട്ടിയും പിടികൂടിയത്.
എറിയാട് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് കാറിൽ നിന്നും മയക്കു മരുന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ മന്മഥൻ, സിഇഒമാരായ നിയാസ് അഫ്സൽ, റിഹാസ് ചിഞ്ചു പോൾ, ലിസ, ഡ്രൈവർ വിൽസൺ എന്നിവർ ഉണ്ടായിരുന്നു. ഇവർക്ക് മെത്താ ഫിറ്റമിൻ എത്തിച്ച് നൽകിയ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട് . തീരദേശത്തെ പ്രമുഖ വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ് പിടിയിലായ യുവാക്കൾ.
English Summary:Onam Special Drive Vehicle Inspection; Youth arrested with deadly drug methafitmin
You may also like this video