Site iconSite icon Janayugom Online

ഏറെ വ്യത്യസ്തതകൾ നിറച്ച ഓണപ്പാട്ട് ഓണകനി എത്തി

മോഷൻ ആനിമേഷനിലൂടെ കഥ പറഞ്ഞ് പ്രേക്ഷകന് വ്യത്യസ്തത ദൃശ്യാനുഭവം സമ്മാനിച്ച ഓണപ്പാട്ട് ഓണകനി പുറത്തിറങ്ങി. ഇത്തവണ ഈ പ്രത്യേകതയോടെ ഇറങ്ങിയ ആദ്യഓണപ്പാട്ടാണ് ഓണകനി. കുട്ടി പ്രേക്ഷകരെ ഏറെ അകർഷിക്കുന്ന ഓണക്കനി ആൽബം പൂർണ്ണമായും മൊബൈൽ ഫോണിലാണ് ഒരുക്കിയത് എന്ന പ്രത്യേകതയും ഉണ്ട്.

കണ്ണനുണ്ണി കലാഭവൻ രചനയും ‚സംഗീതവും നിർവഹിച്ച ഗാനത്തിന് ഓർക്കസ്ട്രേഷൻ ഒരുക്കിയത് പ്ലസ്‌ടു
വിദ്യാർത്ഥിയായ പപ്പനാണ്.വിനീത് എരമല്ലൂർ ആണ് ഗാനം അലപിച്ചത്. ആൽബത്തിനായി വരയും, മോഷൻ പിക്ച്ചർ ആനിമേഷനും എഡിറ്റിങ്ങും ഒരുക്കിയിരിക്കുന്നത് കാലടി സ്വദേശി രാജൻ സോമസുന്ദരം ആണ്.

കണ്ണേ കാട്ടു കനിയെ
കരിവണ്ടേ കുട്ടികുറുമ്പേ എന്നു തുടങ്ങുന്ന നാടൻപാട്ട് ശ്രേണിയിലെ ചാടുലഗാനം നമ്മെ പഴയകാല ഓണഓർമ്മകളിലേക്കും ഒരു നാടൻ പ്രണയ കഥയിലേക്കും കൂട്ടിക്കൊണ്ടു പോകുന്നു.

സെപ്റ്റംബർ 4 ന് പിന്നണി ഗായകൻ സന്നിധാനന്ദൻ, തിരകഥാകൃത്ത് സുനീഷ് വാരനാട്, സീരിയൽ താരം സേതു സാഗർ എന്നിവരുടെ ഫേസ്ബുക്ക് പ്രൊഫൈലിൽലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

Eng­lish Sum­ma­ry: Ona­p­att Onakani has arrived full of many variations

You may also like this video:

Exit mobile version