Site iconSite icon Janayugom Online

ഒന്നരക്കോടിയുടെ റോഡ് നിർമാണത്തിനായി എത്തിച്ച കോൺക്രീറ്റ് ബ്ലോക്കുകളിൽ കമ്പിക്ക് പകരം തടി!

റോഡ് നിർമാണത്തിൽ പാർശ്വഭിത്തി നിർമാണത്തിനായി എത്തിച്ച കോൺക്രീറ്റ് ബ്ലോക്കുകളിൽ കമ്പിക്ക് പകരം മരത്തിന്റെ കഷ്ണങ്ങൾ വെച്ചതിനെ തുടർന്ന് നാട്ടുകാർ പ്രവൃത്തി തടഞ്ഞു. പുനലൂർ‑മൂവാറ്റുപുഴ പ്രധാന പാതയോട് ചേർന്നുള്ള ഒരു ബണ്ട് റോഡിന്റെ പാർശ്വഭിത്തി നിർമാണത്തിനാണ് കോൺക്രീറ്റ് കുറ്റികൾ എത്തിച്ചിരിക്കുന്നത്. കല്ലുകൾ നിരത്തി കോൺക്രീറ്റ് ബ്ലോക്കുകൾ വെച്ച് പാർശ്വഭിത്തി ബലപ്പെടുത്തുന്നതാണ് കരാർ പ്രകാരമുള്ള നിർമാണം. 

കരിങ്കൽ കെട്ടുകൾക്കിടയിൽ വെക്കുന്നതിനായാണ് കോൺക്രീറ്റ് ബ്ലോക്കുകൾ എത്തിച്ചത്. സാധാരണ കമ്പി ഉപയോഗിച്ചാണ് ഇവ വാർക്കുന്നതെങ്കിൽ ഇവിടെ തടിക്കഷ്ണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നിർമാണം തടഞ്ഞു. കാസർകോട് സ്വദേശിയായ റഷീദ് എന്നയാളാണ് ഇതിന്റെ കരാറുകാരൻ. റീ ബിൽഡ് കേരള പദ്ധതിപ്രകാരമുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള ഈ റോഡിന്റെ നിർമാണത്തിന് ഒന്നര കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.

Eng­lish Sum­ma­ry: One and a half crore of con­crete blocks deliv­ered for the con­struc­tion of the road, wood instead of wire!

You may also like this video

Exit mobile version