ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളത്തൂവൽ സ്വദേശി ചെമ്പിൽ വിക്രമന്റെ വീടിനാണ് തീപിടിച്ചത്. പടക്കം പൊട്ടിച്ചതിനിടെ വീടിന് തീപിടിച്ചതാകാമെന്ന് സംശയം. രണ്ടുപേരാണ് ഈ വീടിനുള്ളിൽ താമസിക്കുന്നത്. പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്നവരാണ് ഇവര്‍. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തിയശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരു മരണം; ആളെ തിരിച്ചറിഞ്ഞിട്ടില്ല

