Site icon Janayugom Online

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ കടന്നൽ ആക്രണം: ഒരാള്‍ മരിച്ചു

വയനാട്ടില്‍ കടന്നൽ കുത്തേറ്റ് ഒരാള്‍ മരിച്ചു. വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന തേവണ സ്വദേശി ടി ബീരാൻ കുട്ടി(65)യാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെയായിരുന്നു ആക്രമണം. പതിനെട്ടോളം തൊഴിലാളികൾക്കും കുത്തേറ്റ് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: One died after being stung by a wasp in Wayanad
You may also like this video

Exit mobile version