Site icon Janayugom Online

പന്നി കുറുകെ ചാടി വാഹനാപകടം; ഒരാൾക്ക് ദാരുണാന്ത്യം

പന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. വാനിലുണ്ടായിരുന്ന ചേളന്നൂർ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്. പന്നി കുറുകെ ചാടിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂന്ന് പേർക്ക് പരിക്കുണ്ട്. ബൈപ്പാസിൽ ഇന്നലെ പുലർച്ചെ 4.45 ഓടെയായിരുന്നു അപകടം. സന്തോഷ്, അനൂപ്, ദൃശിൻ പ്രമോദ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: One died in road acci­dent after pig cross­es road

You may like this video also

Exit mobile version