Site icon Janayugom Online

കശ്മീരില്‍ സ്‌ഫോടനം: ഒരാള്‍ മരിച്ചു

blast

ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ലാത്തിയ ചൗക്കില്‍ കോടതിക്ക് സമീപമായിരുന്നു സ്ഫോടനം.

പരിക്കേറ്റ 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉധംപൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ഡോഗ്ര പറഞ്ഞു.

അതേസമയം ജമ്മു കശ്മീരിലെ ബാരാമുള്ള, ഷോപ്പിയാന്‍ ജില്ലകളില്‍ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് ഷോപ്പിയാനിലെ തുക്ര് വന്‍ഗം, ചിത്രാഗാം മൂലു, ഡി കെ പോറ, ദലാല്‍ മൊഹല്ല എന്നിവിടങ്ങളിലാണ് എന്‍ഐഎയും സിആര്‍പിഎഫ് സംഘവും സംയുക്തമായി റെയ്ഡ് നടത്തിയത്. ബാരാമുള്ളയില്‍ പഠാന്‍കോട്ട് മേഖലയിലായിരുന്നു റെയ്ഡ്.

ജമാഅത്തെ ഇസ്‌ലാമിയ മുൻ ജില്ലാ പ്രസിഡന്റ് അബ്ദുൾ ഗനി വാനിയുടെയും പിർ തൻവീറിന്റെയും വീടും ഇതില്‍ ഉൾപ്പെടുന്നുണ്ട്.

Eng­lish Sum­ma­ry: One killed in blast in Kashmir

You may like this video also

Exit mobile version