Site iconSite icon Janayugom Online

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമിബിക് മസ്തിഷ്‌ക ജ്വരം

തിരുവനന്തപുരം കല്ലറയില്‍ വയോധികയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തെങ്ങുംകോട് വാര്‍ഡ് സ്വദേശിനിയായ 85കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ ഇവരെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇവരുടെ വീട്ടില്‍ മറ്റാര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജലാശയത്തിലെ വെള്ളവും ഉപയോഗിച്ചിട്ടില്ല. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധനകള്‍ നടക്കുകയാണ്.

Exit mobile version