സംസ്ഥാനത്ത് ഒരാൾക്ക് കൂടി വാനര വസൂരി സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 30 കാരനാണ് വാനര വസൂരി സ്ഥിരീകരിച്ചത്. ജൂലൈ 27 നാണ് ഇദ്ദേഹം യുഎഇയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയത്. ഇയാൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ള അമ്മ, അച്ഛൻ, രണ്ട് സുഹൃത്തുക്കൾ എന്നിവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇതോടെ അഞ്ച് പേർക്കാണ് വാനര വസൂരി സ്ഥിരീകരിച്ചത്. ആദ്യ രോഗിയെ ഡിസ്ചാർജ് ചെയ്തിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
വാനര വസൂരി ബാധിച്ച് തൃശൂർ സ്വദേശി കഴിഞ്ഞദിവസം മരിച്ചിരുന്നു. ഇയാളുമായി സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിലാണ്.
English summary;One more monkey pox in the state
You may also like this video;