Site iconSite icon Janayugom Online

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ്

സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇയാള്‍ ഈ മാസം 13ന് ദുബായില്‍ നിന്ന് നാട്ടില്‍ എത്തിയത്. 31 വയസുകാരനാണ് രോഗി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ നില തൃപ്തികരമെന്ന് അരോഗ്യവകുപ്പ് അറിയിച്ചു. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

Eng­lish Summary:One more mon­key­pox in the state
You may also like this video

Exit mobile version