Site icon Janayugom Online

ആശയ സംവാദം നടക്കുന്ന സൗഹൃദ കൂട്ടായ്മകളുടെ കുറവാണ് ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളികളിൽ ഒന്ന് : മന്ത്രി സജി ചെറിയാൻ

സഹിഷ്ണുതയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന ആശയ സംവാദം നടക്കുന്ന സൗഹൃദ കൂട്ടായ്മകളുടെ കുറവാണ് ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളികളിൽ ഒന്നെന്ന് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ. 

കേരള സാഹിത്യ അക്കാദമിയുടെ 2022‑ലെ വിശിഷ്ടാംഗത്വവും സമഗ്രസംഭാവനാ പുരസ്കാരസമർപ്പണവും നിർവഹിച്ച് തൃശൂരിൽ സംസാരിക്കുകയായിരുന്നു സാംസ്കാരികവകുപ്പു മന്ത്രി. 

സാഹിത്യ നിരൂപകൻ ഡോ. എം. എം ബഷീർ, ചെറുകഥാകൃത്ത് എൻ. പ്രഭാകരൻ എന്നിവർക്ക് സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും, ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ. ജോൺ സാമൂവൽ, കെ പി സുധീര, ഡോ. രതി സക്സേന, ഡോ. പി കെ സുകുമാരൻ, ഡോ. പള്ളിപ്പുറം മുരളി എന്നിവർക്ക് സമഗ്രസംഭാവനാ പുരസ്കാരവും സാംസ്കാരികവകുപ്പു മന്ത്രി വിതരണം ചെയ്തു.

അക്കാദമി പ്രസിഡണ്ട് സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യൂ വകുപ്പുമന്ത്രി കെ.രാജൻ, അക്കാദമി സെക്രട്ടറി സി.പി.അബൂബക്കർ, അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിൽ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: One of the chal­lenges fac­ing the coun­try today is the lack of friend­ly groups where ideas can be debat­ed: Min­is­ter Saji Cherian

You may also like this video

Exit mobile version