Site iconSite icon Janayugom Online

നിയന്ത്രണം വിട്ട കാര്‍ കടലില്‍ വീണ് ഒരാള്‍ മരിച്ചു

പ്രവാസി മലയാളി കാര്‍ നിയന്ത്രണം വിട്ട് കടലില്‍ വീണ് മരിച്ചു. റാന്നി പുതുശേരിമല സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണനാ(42)ണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

ബഹ്റൈനിലെ സിത്ര കോസ്‌വേയിലൂടെ പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കടലില്‍ വീഴുകയായിരുന്നു. വെള്ളത്തിനടിയിലായ കാറില്‍ നിന്ന് ശ്രീജിത്ത് നീന്തി രക്ഷപ്പെട്ടതാണ്.

എന്നാല്‍, വിലപിടിപ്പുള്ള ചില വസ്തുക്കള്‍ കാറില്‍ നിന്ന് വീണ്ടെടുക്കാന്‍ അദ്ദേഹം തിരികെ നീന്തി. അപ്പോള്‍ തിരമാലകളില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു.

ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ശ്രീജിത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റോക്ക് ന്‍ ഹോം മാര്‍ബിള്‍ ആന്‍ഡ് ഗ്രാനൈറ്റ് വില്‍ എന്ന ബിസിനസ് സ്ഥാപനം നടത്തുകയാണ് ശ്രീജിത്ത്.

ഭാര്യയും കുട്ടികളും ഇദ്ദേഹത്തോടൊപ്പം ബഹറൈനില്‍ തന്നെയാണുള്ളത്. ഭാര്യ വിദ്യ അല്‍മഹദ് സ്‌കൂളില്‍ അധ്യാപികയാണ്.

Eng­lish summary;One per­son died after the car went out of con­trol and fell into the sea

You may also like this video;

Exit mobile version