ഇടുക്കി രാജകുമാരി ഇടമറ്റത്ത് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഒരു മരണം. മൂവാറ്റുപുഴ അയവന സ്വദേശി ആന്റോ ആണ് കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്.
അഞ്ചു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.

