ലോകമെമ്പാടും കോവിഡ് കേസുകള്‍ കുറയുകയും സാധാരണ ജീവിതം തിരിച്ചുപിടിക്കുകയും ചെയ്യുന്നതിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യസംഘടന. ആഗോളതലത്തില്‍ ഓരോ 44 സെക്കന്‍ഡിലും ഒരാള്‍ വീതം കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു.
കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നത് തുടരുകയാണ്. എന്നാല്‍ കോവിഡ് വൈറസ് എവിടെയും മറഞ്ഞിട്ടില്ല. ഏതുസമയവും തിരിച്ചുവരാമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് മരണത്തില്‍ 80 ശതമാനം കുറവുണ്ടായി. ഇതില്‍ ഭൂരിഭാഗം മരണവും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. കോവിഡിനെതിരെ പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും ഗബ്രിയേസസ് പറഞ്ഞു.
English Summary:One person dies every 44 seconds worldwide from covid: WHO
You may also like this video