കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണ് കാറിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. ഉപ്പുതറ വളകോട് ചാത്തനാട്ട് സോമിനി (67)യാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാത്രി ഏഴുമണിയോടെയാണ് അപകടം.
കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിബിന്‍ ദിവാകരനും ഭാര്യ കട്ടപ്പന പോലീസ്‌സ്റ്റേഷനിലെ വനിത സിവില്‍ പോലീസ് ഓഫീസര്‍ അനുഷ്‌കയും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്. വിനോദ യാത്ര കഴിഞ്ഞ് കട്ടപ്പനക്കുള്ള യാത്രക്കിടയില്‍ വളഞ്ഞങ്ങാനത്ത് വാഹനം നിര്‍ത്തി വിശ്രമിക്കുന്നതിനിടയിലാണ് കാറിന് മുകളിലേക്ക് മണ്ണും പാറയും വീണത്. കാറിലുണ്ടായിരുന്ന സോമിനി ഒഴികെയുള്ളവര്‍ കാറിന് പുറത്തേക്കിറങ്ങിയിരുന്നു. അതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. വലിയ പാറയോടൊപ്പമാണ് മണ്ണിടിഞ്ഞ് വീണത്. വാഹനത്തിലുണ്ടായിരുന്ന സോമിനി തല്‍ക്ഷണം മരിച്ചു. അനുഷ്‌കയുടെ കഴുത്തിന് പരിക്കേറ്റു. കുട്ടികളെ ചെറിയ പരുക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
You may also like this video: