ഓൺലൈൻ ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗൂഗിളിനും മെറ്റയ്ക്കും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാണ് നിർദേശം. കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാടുകൾ പോലുള്ള സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം നേരിടുന്ന വാതുവെപ്പ് ആപ്പുകളുടെ പ്രചാരണത്തിന് മെറ്റയും ഗൂഗിളും വഴിയൊരുക്കുന്നു എന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. ഇവർ ബെറ്റിങ് ആപ്പുകൾക്കായി പരസ്യങ്ങൾ നൽകുകയും അവരുടെ വെബ്‌സൈറ്റ് ലിങ്കുകൾ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്നതായും ഇ ഡി ചൂണ്ടിക്കാട്ടി. നിരവധി ഇൻഫ്ലുവൻസർമാര്‍ക്കും ചലചിത്രതാരങ്ങള്‍ക്കുമെതിരെ ബെറ്റിങ് ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ ഉണ്ട്.
ഓൺലൈൻ ബെറ്റിങ് ആപ്പ് കേസ്; ഗൂഗിളിനും മെറ്റയ്ക്കും ഇഡിയുടെ നോട്ടീസ്, തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

