Site icon Janayugom Online

ഓൺലൈന്‍ കോഴ്സുകള്‍ക്ക് എംജിക്ക് യുജിസി അനുമതി

കേരളത്തിലാദ്യമായി ഓൺലൈൻ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ തുടങ്ങുവാനുള്ള യുജിസിയുടെ അനുമതി മഹാത്മ ഗാന്ധി സർവകലാശാലയ്ക്ക്. 2020 ഒക്ടോബറിലാണ് മഹാത്മാ ഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് ഓൺലൈൻ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനായി സെന്റർ ഫോർ ഓൺലൈൻ എഡ്യൂക്കേഷൻ സ്ഥാപിച്ചത്.

ആദ്യഘട്ടമെന്ന നിലയിൽ ബികോം, ബിബിഎ എന്നീ ബിരുദ പ്രോഗ്രാമുകളും എം കോം ബിരുദാനന്തര ബിരുദവും ഓൺലൈനായി ആരംഭിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ സമർപ്പിക്കാൻ സർവകലാശാല തീരുമാനിച്ചു. 2020ൽ അപേക്ഷിച്ച മൂന്ന് പ്രോഗ്രാമുകൾക്കുള്ള അനുമതിയാണ് ഇപ്പോൾ യുജിസി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയിൽ നിന്നും ലഭിച്ചിരിക്കുന്നത്.

2021 ൽ പത്ത് പ്രോഗ്രാമുകൾ കൂടി ഓൺലൈനിൽ തുടങ്ങുന്നതിനുള്ള അപേക്ഷ സർവകലാശാല സമർപ്പിച്ചിട്ടുണ്ട്. അഡ്മിഷൻ, അധ്യാപനം, ലേണിങ്ങ് മാനേജ്മെന്റ്, ഫീ പേമെന്റ്, പരീക്ഷ, മൂല്യനിർണയം, മാർക്ക് ലിസ്റ്റ് തുടങ്ങിയ കാര്യങ്ങൾ നേരത്തെ തന്നെ സർവകലാശാല വികസിപ്പിച്ചിട്ടുള്ള സോഫ്റ്റ്‌വേർ ഉപയോഗിച്ചായിരിക്കും.

You may also like this video:

Exit mobile version