പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ അന്വേഷണം നടത്തിയിരുന്ന ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയായ മുംബൈ ധാരാവി സ്വദേശി ആസാദ് ഖാൻ ( 24)നെ അറസ്റ്റ് ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി സ്വദേശിയായ യുവതിയുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈക്കലാക്കിയ പ്രതി അത് ഉപയോഗിച്ച് 96313 രൂപ തട്ടിയെടുത്തു. ഈ പണം ഉപയോഗിച്ച് പ്രതി ഫ്ലിപ്കാർട്ടിൽ നിന്നും അഞ്ച് മൊബൈൽ ഫോണുകൾ വാങ്ങി മുംബൈയിലെ ധാരാവിയിലുള്ള ഒരു മൊബൈൽ ഷോപ്പിൽ വില്പനയ്ക്കായി നൽകുകയും ചെയ്തു. ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടു കൂടി ഈ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നവരുടെ ലൊക്കേഷൻ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കേരളത്തിൽ എത്തിച്ച് ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
ഓൺലൈൻ തട്ടിപ്പ് കേസ്; പ്രതിയെ ധാരാവിയിൽ നിന്നും അറസ്റ്റ് ചെയ്തു

