Site iconSite icon Janayugom Online

സ്ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു

സ്ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതിയ വഴിയാണ് സ്ക്രീൻ ഷെയർ (സ്ക്രീൻ പങ്കുവക്കൽ) ആപ്ലിക്കേഷനുകൾ.
ബാങ്കിന്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എ­ന്ന വ്യാജേന ഫോൺ ചെയ്യുന്നവർ ഉപഭോക്താക്കളെ ചില ആ­പ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കും. അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിന് സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗ­ൺലോഡ് ചെയ്താൽ അതിലെ സ്ക്രീൻ ഷെയറിങ് മാർഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ്. സ്ക്രീൻ ഷെയറിങ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അവ തുറന്നാലുടൻ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈകളിലെത്തും. 

ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല. ഇത്തരം ഫോൺകോളുകൾ, എസ്എംഎസ് സന്ദേശം, ഇ‑മെയിലുകൾ എന്നിവ അവഗണിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, അവയുടെ കാലാവധി അവസാനിക്കുന്ന തിയതി, സിവിസി, ഒടിപി, പിൻ നമ്പറുകൾ എന്നിവ ആരുമായും പങ്കുവയ്ക്കരുതെന്നും പൊലീസ് നിര്‍ദേശിക്കുന്നു.

Eng­lish Sum­ma­ry: Online fraud is ram­pant through screen share apps

You may also like this video

Exit mobile version