ഇടുക്കി ജില്ലയിൽ വ്യാപകമായിട്ടുള്ള ഓൺലൈൻ വാട്സ് ആപ്പ് ടിക്കറ്റ് വിൽപ്പനയും മുഖവില കുറച്ചുള്ള കച്ചവടവും തടയണമെന്നും ക്ഷേമനിധിയിൽ അംഗങ്ങളായ കാഴ്ച പരിമിതർക്ക് ടിക്കറ്റ് തട്ടിപ്പ് ഒഴിവാക്കാൻ ബട്ടൺ ക്യാമറ ലഭ്യമാക്കണമെന്നും ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എഐടിയുസി) അടിമാലിയിൽ ചേർന്ന മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഷാജി ഇടപ്പള്ളി ഉദ്ഘാടനം ചെയ്തു. എം എം ഹാജറ അധ്യക്ഷയായി. എഐടിയുസി ജില്ലാ എക്സിക്യൂട്ടീവ് അംഗം വിനു സ്കറിയ മുഖ്യ പ്രഭാഷണം നടത്തി. തിരിച്ചറിയൽ കാർഡ് വിതരണം വൈസ് പ്രസിഡൻ്റ് ടി എസ് ബാബു നിർവഹിച്ചു. ജില്ലാ സെക്രട്ടറി ഉഷ ബാബു , വി എൻ വിജയൻ ‚എം ആർ അനീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വിനു സ്കറിയ (പ്രസിഡൻറ്) ‚വി എൻ വിജയൻ ‚ശിവദാസ് ശാന്തൻപാറ (വൈസ് പ്രസിഡൻറുമാർ) ‚എം എം ഹാജറ (സെക്രട്ടറി ) ‚ഒ ബി അഖിൽ , എം ഡി സനോജ് (ജോയിൻ്റ് സെക്രട്ടറിമാർ) ‚എം ആർ അനീഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
English Summary: Online lottery sales should be banned: AITUC
You may like this video also