Site iconSite icon Janayugom Online

ഓണ്‍ലൈന്‍ പിഎച്ച്ഡി: പരസ്യങ്ങളില്‍ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി യുജിസി

UGCUGC

ഓണ്‍ലൈന്‍ പിഎച്ച്ഡി കോഴ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി യുജിസി. വിദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് എഡ്യുടെക് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ പിഎച്ച്ഡി പ്രോഗ്രാമുകളുടെ പരസ്യങ്ങളാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടരുതെന്നാണ് യുജിസിയുടെ മുന്നറിയിപ്പ്. ഇത്തരം കോഴ്സുകള്‍ക്ക് യുജിസി അംഗീകാരം നല്‍കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
പിഎച്ച്ഡി ബിരുദങ്ങൾ നൽകുന്നതിന് എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും യുജിസി ചട്ടങ്ങളും ഭേദഗതികളും പാലിക്കേണ്ടത് നിർബന്ധമാണ്. പിഎച്ച്ഡി ബിരുദങ്ങൾ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ നിലനിർത്തുന്നതിനായി, യുജിസി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2016ലെ യുജിസി ചട്ടങ്ങൾ അനുസരിച്ച് പിഎച്ച്ഡി പ്രോഗ്രാമുകളുടെ ആധികാരികത വിദ്യാര്‍ത്ഥികള്‍ പരിശോധിക്കണമെന്നും ട്വിറ്ററിലൂടെ പുറത്തുവിട്ട നോട്ടീസില്‍ പറയുന്നു.
കഴിഞ്ഞ ഏപ്രിലില്‍ പുറത്തുവിട്ട ഇരട്ട ഡിഗ്രി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഒരു സമയത്ത് ഒരേ യൂണിവേഴ്സിറ്റിയില്‍ നിന്നോ വ്യത്യസ്ത യൂണിവേഴ്സിറ്റികളില്‍ നിന്നോ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് കോഴ്സുകള്‍ പൂര്‍ത്തീകരിക്കാം. എന്നാല്‍ പിഎച്ച്ഡി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇതിനു കീഴില്‍ വരില്ല. 

Eng­lish Sum­ma­ry: Online PhD: UGC warns not to believe advertisements

You may also like this video 

Exit mobile version