Site iconSite icon Janayugom Online

ഓൺലൈൻ തട്ടിപ്പുകൾ തുടരുന്നു; ഇരയാകുന്നവരില്‍ കൂടുതലും യുവതീയുവാക്കൾ

pantpant

തീരദേശ മേഖലയിൽ ഓൺലൈൻ തട്ടിപ്പുകൾ തുടരുന്നു, തട്ടിപ്പിനിരയാകുന്നവർ കൂടുതലും യുവതീയുവാക്കൾ. വിലക്കുറവിൽ ഗുണമേന്മയുള്ള വസ്ത്രങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ആകർഷകമായ ഓഫറുകൾ കണ്ടു പലരും ഉല്പന്നങ്ങൾ ഓർഡർ ചെയ്യുന്നത്. പക്ഷെ പലർക്കും കിട്ടുന്നതാകട്ടെ ഉപയോഗിക്കാൻ പോലും സാധിക്കാത്ത വിധത്തിലുള്ള വസ്ത്രങ്ങളും. 

പണം നഷ്ട്പ്പെടുന്ന പലരും ഇക്കാര്യം പുറത്തു പറയാത്തതും ഓൺലൈൻ തട്ടിപ്പുകൾ വർധിക്കാൻ ഇടയാക്കുന്നു. കയ്പമംഗലംമണ്ഡലത്തിൽ നിരവധി പേരാണ് ഈ രീതിയിൽ പറ്റിക്കപ്പെട്ടിട്ടുള്ളത്. പെരിഞ്ഞനം പൊന്മാനിക്കുടം സ്വദേശി പോന്നത്ത്‌ വീട്ടിൽ അനീഷ് 899 രൂപക്ക് ഓൺലൈനില്‍ ഓർഡർ ചെയ്തത് രണ്ടു ജോഗ്ഗർ ടൈപ്പ് പാന്റുകൾ ആയിരുന്നു. ഇൻസ്റ്റ ഗ്രാമിൽ സ്‌പോൺസേർഡ് അപ്ലിക്കേഷൻ വഴിയായിരുന്നു ഓർഡർ ചെയ്തത്.

കഴിഞ്ഞ ദിവസം ക്യാഷ് ഓൺ ഡെലിവറി സംവിധാനത്തിലൂടെ ഉല്പപന്നം വാങ്ങിയ ഈ യുവാവിന് ലഭിച്ചത് കീറിപ്പറിഞ്ഞ ഉപയോഗശൂന്യമായ പാന്റുകൾ ആയിരുന്നു. സ്‌പോൺസേർഡ് അപ്ലിക്കേഷൻ വഴി ഓർഡർ ചെയ്ത ചളിങ്ങാട് സ്വദേശിക്കും ലഭിച്ചത് പഴഞ്ചൻ ഷർട്ടുകൾ ആയിരുന്നു. 

Eng­lish Sum­ma­ry: Online scams con­tin­ue; Most of the vic­tims are young women

You may also like this video

Exit mobile version