Site iconSite icon Janayugom Online

സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്

സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്. ഊബർ അടക്കമുള്ള വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുക. നാളെ സ്വകാര്യ ഓൺലൈൻ ടാക്സി ഡ്രൈവര്മാരെ തടയാനും തീരുമാനം ആയിട്ടുണ്ട്. സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ നൽകും.
നാളെ രാവിലെ പത്ത് മണിയോടുകൂടി ഓൺലൈൻ ടാക്സി ഡ്രൈവർമാർ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ഡ്രൈവർമാരും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version