Site iconSite icon Janayugom Online

സംസ്ഥാനത്ത് ‘ഹരിത പടക്കങ്ങൾ’ മാത്രം: സമയപരിധിയും നിശബ്ദ മേഖലകളും നിശ്ചയിച്ചു

പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആഘോഷ വേളകളിൽ ‘ഗ്രീൻ ക്രാക്കറുകൾ’ അഥവാ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളൂവെന്ന് നിര്‍ദേശം.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങളും സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകളും പരിഗണിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി, ദീപാവലിക്ക് ‘ഗ്രീൻ ക്രാക്കറുകൾ’ ഉപയോഗിക്കുന്ന സമയം രാത്രി എട്ട് മണിക്കും 10 മണിക്കും ഇടയിലുള്ള രണ്ട് മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു.

കൂടാതെ, ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകളുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കുവാൻ പാടില്ലെന്നും ഉത്തരവിൽ കർശനമായി നിർദേശിക്കുന്നു.

Exit mobile version