തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള റഷ്യന്‍ ഹൗസില്‍ നടന്ന ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് ചലച്ചിത്ര പിന്നണി ഗായകന്‍ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു.160തിലധികം കുട്ടികള്‍ ചെസ് ടൂര്‍ണമെന്റില്‍ പങ്കെടുത്തു.
അന്താരാഷ്ട്ര ആര്‍ബിറ്റേറ്റര്‍ ഉണ്ണികൃഷ്ണന്‍ മത്സരം നിയന്ത്രിച്ചു. ശ്രീഹരി എസ് ചാംപ്യന്‍ ആയി.റഷ്യന്‍ ഹൗസ് ഡെ. ഡയറക്ടര്‍ കവിതാ നായര്‍ സംസാരിച്ചു. പട്ടം സനിത്തും, കവിതാനായരും 25000 രൂപയുടെ ക്യാഷ് അവാര്‍ഡും, ട്രോഫിയും വിതരണം ചെയ്തു

