Site iconSite icon Janayugom Online

ബാറുകളുടെ പ്രവർത്തന സമയം പുനഃപരിശോധിക്കണം: എഐടിയുസി

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഡി പി മധു ആവശ്യപ്പെട്ടു. കള്ളുഷാപ്പുകളുടെ ദൂരപരിധി ഏകീകരിക്കാൻ തയ്യാറാകാത്ത സര്‍ക്കാര്‍ വിദേശമദ്യത്തിന്റെ കാര്യത്തിൽ കാണിക്കുന്ന അമിത താല്പര്യം പൊതുസമൂഹത്തിൽ സംശയങ്ങൾക്ക് ഇടനൽകുന്നതാണ്. മദ്യവർജനം പ്രകടനപത്രികയിൽ പറയുകയും വിദേശമദ്യത്തിന്റെ വ്യാപനത്തിന് ഒത്താശ ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

Exit mobile version