ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള ആറാമത് വിമാനം ഡല്‍ഹിയിലെത്തി.ഇസ്രയേല്‍ ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലേക്കുള്ള ഓപ്പറേഷന്‍ അജയ് തുടരുന്നത്. മടങ്ങിയെത്തിയ 143 പേരില്‍ 26 പേര്‍ മലയാളികളാണ്.
ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത് വരെ ഓപ്പറേഷന്‍ അജയ് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു . ഇസ്രയേലില്‍ നിന്ന് ഓപ്പറേഷന്‍ അജയ് യുടെ ഭാഗമായ് ഡല്‍ഹിയില്‍ 143 പേരില്‍ രണ്ട് പേര്‍ നേപ്പാള്‍ പൗരന്‍മാരാണ്. ഇവരെ ഡല്‍ഹിയില്‍ നിന്ന് നേപ്പാളിലെത്തിക്കാനുള്ള സൗകര്യം നേപ്പാള്‍ എംബസി ചെയ്തിട്ടുണ്ട്.
ഇതുവരെ 20 നേപ്പാള്‍ സ്വദേശികളെയാണ് ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത്.
ഇസ്രയേലില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന മലയാളികള്‍ക്കായി കേരളാ ഹൗസിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹെല്‍പ്പ് സെസ്‌ക് , കണ്‍ട്രോള്‍ റൂം സൗകര്യം എന്നിവയൊക്കെ കേരളാ ഹൗസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
English Summary:Operation Ajay; The sixth flight from Israel reached Delhi
You may also like this video