Site icon Janayugom Online

ഓപ്പറേഷൻ ബേലൂർ മഘ്‌ന: കാട്ടാനയുള്ളത് പനവല്ലി എമ്മഡി വനമേഖലയിൽ

ബേലൂർ മഘ്‌നയെന്ന മോഴയാനയെ പിടികൂടാൻ ഒരാഴ്‌ചയായി തുടർന്നു വരുന്ന ശ്രമം ഇന്നും തുടരുന്നു. കാട്ടാന നിലവിൽ പനവല്ലി എമ്മഡി വനമേഖലയിലാണ് ഉള്ളതെന്ന് വനം വകുപ്പിന് റേഡിയോ കോളർ സിഗ്‌നൽ ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ദൗത്യസംഘം ആനയെ ട്രാക്ക് ചെയ്യാനുള്ള ശ്രമം ആരംഭിച്ചു.

മയക്കുവെടി വിദഗ്‌ധൻ ഡോ. അരുൺ സക്കറിയയും ഇന്ന് മുതൽ ദൗത്യസംഘത്തിൻ്റെ കൂടെ ചേർന്നിട്ടുണ്ട്. കൂടാതെ മുൻപ് ഇതേ കാട്ടാനയെ പിടികൂടിയ കർണ്ണാടക വനപാലക സംഘാംഗങ്ങളും ദൗത്യ സംഘത്തിനോടൊപ്പമുണ്ട്. നിലവിൽ കാട്ടാനയുള്ളത് ജനവാസ മേഖലയോട് ചേർന്നാണെന്നതിനാൽ അപകട സാധ്യത കൂടുത ലുള്ളതിനാൽ അനുകൂല സാഹചര്യം ഒത്തുവന്നാൽ മാത്രമേ മയക്കുവെടി വെക്കുകയുള്ളൂ. ഇന്നലെ രാത്രിയോടെ പനവല്ലി ആദണ്ഡയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയിരുന്നെങ്കിലും നാശനഷ്ടമൊന്നും ഉണ്ടായില്ല. ആനയുടെ മുന്നിൽപെട്ട കാർ യാത്രികരായ തദ്ദേശവാസികളായ യുവാക്കൾ അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു.

Eng­lish Sum­ma­ry: Oper­a­tion Belur Magh­na: Wild­fire in Panaval­li MD for­est range

You may also like this video

Exit mobile version