Site iconSite icon Janayugom Online

ഓപ്പറേഷൻ ഡി ഹണ്ട്‌ സ്‌പെഷൽ ഡ്രൈവ്‌ സജീവം; ഇന്നലെ മാത്രം 163 പേർ അറസ്റ്റിൽ

സംസ്ഥാനത്ത്‌ പൊലീസും എക്‌സൈും ചേർന്ന്‌ ആവിഷ്‌കരിച്ച ഓപ്പറേഷൻ ഡി ഹണ്ട്‌ സ്‌പെഷൽ ഡ്രൈവ്‌ സജീവമായി തുടരുന്നു.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ ഡി ഹണ്ട്‌ സ്‌പെഷൽ ഡ്രൈവ്‌ ആരംഭിച്ചത്. 

ശനിയാഴ്‌ച മാത്രം 154 കേസുകൾ രജിസ്റ്റർ ചെയ്തു. 163 പേർ അറസ്‌റ്റിലായി.2145 പേരെയാണ്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌. 238.803 ഗ്രാം എംഡിഎംഎ, 8.656 കി. ഗ്രാംകഞ്ചാവ്, 108 കഞ്ചാവ് ബീഡി എന്നിവ പിടികൂടി.

Exit mobile version