ഭൂട്ടാനില്‍ നിന്ന് അടക്കം വാഹനം എത്തിക്കുന്ന തട്ടിപ്പ് സംഘത്തിലെ ഇടനിലക്കാരെ സംബന്ധിച്ച് കസ്റ്റംസിന് വിവരം ലഭിച്ചതായി സൂചന.ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി 36വണ്ടികള്‍ പിടിച്ചെടുത്തെന്ന് കസ്റ്റംസ് അറിയിച്ചു. ആര്‍മിയുടെ രേഖകള്‍ വ്യാജമായി നിര്‍മിച്ച് എത്തിച്ചവയും ഇക്കൂട്ടത്തിലുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനില സംഘത്തെ കുറിച്ചാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഇതിൽ മാഹിൻ അൻസാരിയുടെ മൊഴിയാണ് നിർണായകമായത്.
മാഹിന്റെ ലാൻഡ് റോവർ ഭൂട്ടാനിൽ നിന്ന് നേരിട്ട് ഇറക്കിയതാണെന്ന് കസ്റ്റംസ് കണ്ടെത്തി. അരുണാചൽ പ്രദേശിൽ വ്യാജമായി രജിസ്റ്റർ ചെയ്യുകയാണ് ചെയ്തത്. മാഹിൻ അൻസാരിക്ക് അടുത്ത തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഭൂട്ടാനില്‍ നിന്ന് അടക്കം വാഹനം എത്തിക്കുന്ന തട്ടിപ്പ് രണ്ട് വര്‍ഷമായി നടക്കുന്നുണ്ട്. പലവാഹനങ്ങള്‍ക്കും ഇന്‍ഷ്യൂറന്‍സും ഫിറ്റ്നസും ഇല്ല. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇറക്കുമതി പറ്റില്ല.

