Site iconSite icon Janayugom Online

ഓപ്പറേഷൻ നുംഖോർ; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌‌‌ളുവന്‍സറുടെ ലാൻഡ് ക്രൂസർ കസ്റ്റംസ് പിടിച്ചെടുത്തു

ഓപ്പറേഷൻ നുംഖോറിൻ്റെ ഭാ​ഗമായി ഇടുക്കിയിൽ നടന്ന പരിശോധനയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ‌ർ ശിൽപ സുരേന്ദ്രൻ്റെ കാർ കസ്റ്റംസ് പിടിച്ചെടുത്തു. ലാൻഡ് ക്രൂസർ കാറാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം സ്വദേശിയായ ശിൽപയുടെ വാഹനം ഇടുക്കി അടിമാലിയിലെ ​ഗാരിജിൽ നിന്നാണ് പിടികൂടിയത്. 2023 ൽ തിരൂർ സ്വദേശിയിൽ 15 ലക്ഷം രൂപ നൽകിയാണ് വാഹനം സ്വന്തമാക്കിയതെന്നും ഭൂട്ടാന്‍ വാഹനം ആയിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ശിൽപ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വാഹനത്തിന് തനിക്ക് മുന്നേ അഞ്ച് ഉടമസ്ഥർ ഉണ്ടായിരുന്നുവെന്നും ശിൽപ പ്രതികരിച്ചു. വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് അടിമാലിയില്‍ കാര്‍ എത്തിച്ചപ്പോഴാണഅ കസ്റ്റംസ് കാര്‍ കസ്റ്റഡിയിലെടുത്തത്.

Exit mobile version