Site iconSite icon Janayugom Online

വീണ്ടും ഓപ്പറേഷന്‍ പി ഹണ്ട് ; പിടിച്ചെടുത്തത് കുട്ടികളുടെ ചിത്രങ്ങളും അശ്ലീലവീഡിയോകളും

തിരുവനന്തപുരം: കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീലവീഡിയോകളും കൈമാറ്റം ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ വീണ്ടും പൊലീസിന്റെ ഓപ്പറേഷന്‍ പി ഹണ്ട്. ഇന്നലെ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ 142 കേസുകളിലായി 270 ഉപകരണങ്ങൾ പിടിച്ചെടുത്തു. 12 പേരാണ് ഇന്നലെ പൊലീസിന്റെ പിടിയിലായത്. 280 ടീമുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍.
മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്‌കുകൾ, മെമ്മറി കാർഡുകൾ, ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ മുതലായ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. അഞ്ച് മുതല്‍ 15 വയസ് വരെയുള്ള കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളുമായിരുന്നു ഇവയിലുണ്ടായിരുന്നത്. പല വീഡിയോകളിലും പ്രദേശത്തുള്ള കുട്ടികളുടെ തന്നെ ദൃശ്യങ്ങളാണെന്നാണ് സൂചനകള്‍.
ഐടി മേഖലയില്‍ വൈദഗ്ധ്യമുള്ളവരുള്‍പ്പെടെ, പ്രൊഫഷണൽ ജോലികളില്‍ പ്രവർത്തിക്കുന്ന യുവാക്കളും അറസ്റ്റിലായവരിലുണ്ട്. ഇവരില്‍ ചിലര്‍ കുട്ടികളെ കടത്തുന്ന സംഘത്തിലെ കണ്ണികളാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ഈ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച മറ്റുള്ളവരുടെ വിശദാംശങ്ങൾ കൂടുതൽ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. റാക്കറ്റിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. നിലവിലെ നിയമമനുസരിച്ച്, കുട്ടികളുടെ അശ്ലീല ഉള്ളടക്കം കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ENGLISH SUMMARY : Oper­a­tion p hunt; gad­jets with con­tents of  pornog­ra­phy were captured.653721–2

YOU MAY ALSO LIKE THIS VIDEO

Exit mobile version