ഓപ്പറേഷൻ സിന്ദൂരിൽ ഭീകരർ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടുവെന്ന് സർവകക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് ഇക്കാര്യം രാജ്‌നാഥ് സിംഗ് അറിയിച്ചത്.
പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലെ ജി-074ല്‍ വെച്ചാണ് ഇന്ന് രാവിലെ യോഗം നടന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഓപ്പറേഷൻ സിന്ദൂർ നടപടി വിശദീകരിച്ചു. ജമ്മു കാശ്മീരിൽ തുടരുന്ന പാക്കിസ്ഥാൻ പ്രകോപനത്തിലെ തുടർ നീക്കങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ചയായി. ഭരണ – പ്രതിപക്ഷ പാർട്ടി നേതാക്കൾ പങ്കെടുത്തു. എന്നാൽ പ്രധാന മന്ത്രി സർവകക്ഷി യോഗത്തിൽ പങ്കെടുത്തില്ല.

