Site iconSite icon Janayugom Online

ഓപ്പറേഷന്‍ സിന്ദൂര്‍: കശ്മീരിലെ പത്ത് ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ മിസൈൽ ആക്രമണങ്ങൾ നടത്തിയതിനെത്തുടർന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി കശ്മീരിലുടനീളം കൺട്രോൾ റൂമുകൾ തുറന്നു. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, ശ്രീനഗറിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ സംയുക്ത കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. ശ്രീനഗറിലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത് പ്രാദേശിക ജില്ലാ മജിസ്‌ട്രേറ്റ് ഔദ്യോഗിക ഉത്തരവിൽ പറഞ്ഞു. 

ഏകോപിത പ്രതികരണവും തത്സമയ നിരീക്ഷണവും ഉറപ്പാക്കാൻ കശ്മീരിലെ 10 ജില്ലകളിലും കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്.ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽഒസി) തുടർച്ചയായ രണ്ടാം ദിവസവും പാകിസ്ഥാൻ സൈന്യം അതിർത്തി കടന്ന് ഷെല്ലാക്രമണം നടത്തി. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യാഴാഴ്ചയാണ് ആക്രമണം നടത്തിയത്. 

കർണാ മേഖലയിലെ സിവിലിയൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈന്യം അർദ്ധരാത്രിക്ക് ശേഷം ഷെല്ലുകളും മോർട്ടാറുകളും പ്രയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രകോപനമില്ലാതെ നടന്ന വെടിവയ്പ്പിനെതിരെ ഇന്ത്യൻ സായുധ സേന ശക്തമായി തിരിച്ചടിച്ചു. ഇതുവരെ മേഖലയിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ തുടർന്ന് കർണയിലെ ഭൂരിഭാഗം സാധാരണക്കാരും സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി.

Exit mobile version